ജില്ലയിലെ താലൂക്ക് ആശുപത്രിയിൽ അതിക്രമം; പ്രതിയെ പിടികൂടി 

By Team Member, Malabar News
Arrest in kozhikode
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്‌ത പ്രതി അറസ്‌റ്റിൽ. കൂട്ടാലിട കൻമാടത്തിൽ രാജേഷ്(40) ആണ് പിടിയിലായത്.

ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ രാജേഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ 12ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. തുടർന്ന് പ്രതിയെ പിടികൂടുന്നതിൽ കാലതാമസം ഉണ്ടായതോടെ ആശുപത്രി സ്‌റ്റാഫ് കൗൺസിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എസ്എച്ച്ഒ രാജേഷ് മരങ്ങാലത്ത്, എസ്ഐമാരായ മുഹമ്മദ് മുഹ്സിൻ, കെപി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയതത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ നിലവിൽ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

Read also : കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE