ഇരുചക്രവാഹന യാത്രക്കാരിയോട് മോശമായി പെരുമാറി; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

By Team Member, Malabar News
Possibility of attack on party offices in Kannur
Ajwa Travels

കൊല്ലം: ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും, ലൈസൻസ് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്‌റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്‌ടർ അജിത് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

ഇരുചക്രവാഹന യാത്രക്കാരിയോട് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് കുളത്തൂപ്പുഴ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിച്ചത്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെബി രവിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Read also: ഇന്ത്യയിലെ സസ്യ എണ്ണ ഇറക്കുമതി വീണ്ടും ഇടിയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE