സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; മണിപ്പൂരിൽ പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു

By Team Member, Malabar News
Police Officer Were Died By Accidental Firing In Manipur
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ മണിപ്പൂരിൽ സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. നവോറം ഇബോചൗബ എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് മരണപ്പെട്ടത്.

ചുരചന്ദ്പൂർ ജില്ലയിലെ ടിപയ്‌മുഖ് മണ്ഡലത്തിലാണ് സംഭവം നടന്നത്. ചീഫ് ഇലക്‌ടറൽ ഓഫീസർ രാജേഷ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. സർവീസ് റൈഫിളിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹം സ്‌ഥിരീകരിച്ചു.

38 മണ്ഡലങ്ങളിലായി മണിപ്പൂരിൽ ഇന്നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രണ്ടാംഘട്ട വോട്ടെടുപ്പ് മാർച്ച് 5ആം തീയതിയും നടക്കും.

Read also: ഹരിദാസന്‍ വധം; 4 പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE