സംസ്‌ഥാനത്ത് വാഹന പരിശോധന കർശനമാക്കി പോലീസ്

By Staff Reporter, Malabar News
police-checking
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്‌തമാക്കി പോലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പോലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന.

ക്വാറന്റെയ്‌നിൽ കഴിയുന്നവരെ നിരീക്ഷിക്കാനും ബോധവൽക്കരണത്തിനും വേണ്ടി രൂപം നൽകിയ വനിതാ ബുള്ളറ്റ് പട്രോൾ സംഘവും ഇന്നു മുതൽ നിരത്തിലുണ്ട്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. ഇന്നലെ സംസ്‌ഥാനത്ത് ആദ്യമായി കോവിഡ് ബാധിതരുടെ എണ്ണം 35,000 കടന്നു. വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പരിശോധനകളും നിരീക്ഷണങ്ങളും കൂടുതൽ കർശനമാക്കും.

Read Also: 45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട; പുതിയ മാർഗനിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE