45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട; പുതിയ മാർഗനിർദ്ദേശം

By News Desk, Malabar News
covid vaccination
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്ന 45 വയസിന് മുകളിലുള്ളവർക്ക് ഇനി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല. സ്‌പോട് അലോട്മെന്റിലൂടെ രണ്ടാം ഇവർക്ക് രണ്ടാം ഡോസ് നൽകുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

ഓൺലൈനിൽ സ്‌ളോട്ട് ലഭിക്കാത്തതിനാൽ രണ്ടാം ഡോസ് വൈകുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. രണ്ടാം ഡോസിന് നീക്കിവെച്ച ശേഷം അവശേഷിക്കുന്ന സ്‌ളോട്ടുകൾ മാത്രമേ ഇനി ഓൺലൈനിൽ ബുക്ക് ചെയ്യാനാകൂ. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടർ അനുവദിക്കും. അതേസമയം, ഓൺലൈൻ രജിസ്ട്രേഷനിലെ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും തുടരുകയാണ്.

Also Read: പോക്‌സോ കേസുകൾ ഒഴിവാക്കാൻ വിവാഹം; 5 വിധികൾ ഹൈക്കോടതി പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE