അപകടത്തില്‍ പരുക്കേറ്റ സ്‍ത്രീയെ ചുമലിലേറ്റി പോലീസ് ഉദ്യോഗസ്‌ഥന്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ 

By News Desk, Malabar News
police
Representational Image
Ajwa Travels

ഭോപ്പാല്‍: അപകടത്തില്‍ പരുക്കേറ്റ പ്രായമായ സ്‍ത്രീയെ പുറത്ത് ചുമന്ന് പൊലീസ് ഉദ്യോഗസ്‌ഥന്‍. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുന്നതിനൊപ്പം പൊലീസുകാരന് വലിയ സല്യൂട്ടാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള എഎസ്‌ഐ സന്തോഷ് സെന്‍ ആണ് സമൂഹ മാദ്ധ്യമങ്ങളില്‍ താരമാകുന്ന പോലീസുകാരന്‍.

മിനി ട്രക്ക് അപകടത്തില്‍പ്പെട്ട തൊഴിലാളിയെയാണ് സന്തോഷ് സെന്‍ ചുമലിലേറ്റിയത്. 35 പേരെ കുത്തിനിറച്ച് സഞ്ചരിച്ച മിനി ട്രക്ക് അമിത ഭാരത്തെ തുടര്‍ന്ന് മറിഞ്ഞാണ് അപകടത്തില്‍ പെട്ടത്. ഈ ട്രക്കില്‍ തൊഴിലാളികളാണ് സഞ്ചരിച്ചത്. അവരില്‍ ഒരാളായിരുന്നു ഈ സ്‍ത്രീയും. അപകട സ്‌ഥലത്ത് കുതിച്ചെത്തിയ പൊലീസ് സംഘമാണ് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയത്.

തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കുറവ് വന്നു. ഇതോടെയാണ് സന്തോഷ് സെന്‍ സ്‍ത്രീയെ സ്വന്തം ചുമലില്‍ വഹിച്ച് ആശുപത്രിയുടെ ഉള്ളിലേക്ക് എത്തിച്ചത്. ആശുപത്രിക്കുള്ളില്‍ വെച്ച് എതിരേ വന്ന മറ്റൊരു പൊലീസുകാരന്‍ സ്‍ത്രീയുടെ പുറകില്‍ താങ്ങി സന്തോഷിനെ സഹായിക്കുന്നതും വീഡിയോയില്‍ കാണാം.

Also Read: വീടിന്റെ മേല്‍ക്കൂരയില്‍ ഉല്‍ക്ക പതിച്ചു; ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി യുവാവ്!

14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്തോഷിന്റെ വലത് ചുമലില്‍ വെടിയുണ്ട തുളഞ്ഞു കയറിയിട്ടുണ്ട്. ഇതിന്റെ അസ്വസ്‌ഥകള്‍ ഇപ്പോഴും നേരിടുന്നുണ്ടെങ്കിലും അതൊന്നും വക വെക്കാതെയായിരുന്നു സന്തോഷിന്റെ പ്രവൃത്തി. സന്തോഷിനെ അഭിനന്ദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വിറ്ററില്‍ കുറിപ്പ് പോസ്‌റ്റ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE