കാട്ടാന ആക്രമണം; മലപ്പുറത്ത് പോലീസുകാരന് പരിക്ക്

By Team Member, Malabar News
Wild elephant attack in Wayanad; The gardener was killed
Rep. Image
Ajwa Travels

മലപ്പുറം: ജില്ലയിലെ നിലമ്പൂർ പോത്ത്കല്ലിൽ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് പോലീസുകാരന് പരിക്കേറ്റു. പോത്ത്കല്ല് ഫോറസ്‌റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സജ്‌ഞീവിനാണ് പരിക്കേറ്റത്. കാട്ടാനകളെ തിരികെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് പരിക്കേറ്റത്.

പോത്ത്കല്ല് കോടാലി പൊയിലിൽ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും, പോലീസും, വനപാലകരും ചേർന്നാണ്  കാട് കയറ്റാൻ ശ്രമിച്ചത്. ചാലിയാർ പുഴ കടന്നാണ് കാട്ടാനകൾ എത്തിയത്. ഇവയെ തിരികെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോലീസുകാരന് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു.

പോലീസുകാരന്റെ നെഞ്ചിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read also: കനത്ത മഴ തുടരുന്നു; ഗുജറാത്തിൽ മഴക്കെടുതിയിൽ മരണം 68 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE