പൊളിറ്റിക്കൽ ഡ്രാമ ‘വരാൽ’; അനൂപ് മേനോൻ-പ്രകാശ് രാജ് കൂട്ടുകെട്ടുമായി കണ്ണൻ താമരക്കുളം

ടൈം ആഡ്‌സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പിഎ സെബാസ്‌റ്റ്യൻ നിർമിക്കുന്ന 'വരാൽ' അനൂപ് മേനോൻ തിരക്കഥ നിർവഹിക്കുന്ന ചിത്രമാണ്. സുരേഷ് കൃഷ്‌ണയും രഞ്‌ജി പണിക്കരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

By Siva Prasad, Special Correspondent (Film)
  • Follow author on
Varaal By Kannan Thamarakkulam
Ajwa Travels

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വരാൽ’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ മോഹൻലാൽ, മഞ്‌ജു വാര്യർ, ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്.

പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോൻ ആണ്. ടൈം ആഡ്‌സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പിഎ സെബാസ്‌റ്റ്യനാണ് ചിത്രം നിർമിക്കുന്നത്. വലിയ ക്യാൻവാസിൽ നിർമിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ൻ, സുരേഷ് കൃഷ്‌ണ, ശങ്കർ രാമകൃഷ്‌ണൻ, രഞ്‌ജി പണിക്കർ എന്നിവരും ഭാഗമാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം രവി ചന്ദ്രൻ ആണ് നിർവഹിക്കുന്നത്. എൻഎം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്‌ട് ഡിസൈനർ. പ്രൊജക്‌ട് കോഡിനേറ്റർ – അജിത്ത് പെരുമ്പള്ളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – കെആർ പ്രകാശ്, പിആർഒ പി ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സെപ്‌റ്റംബർ ആദ്യ വാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ‘വരാൽ’ എറണാകുളം, തിരുവനന്തപുരം, പീരുമേട് തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിക്കും. കണ്ണൻ താമരക്കുളം തമിഴ് സൂപ്പർതാരം അർജുനെ മലയാളത്തിൽ വീണ്ടുമവതരിപ്പിക്കുന്ന ‘വിരുന്ന്’ ആദ്യ ഷെഡ്യൂൾ ഈയിടെ പീരുമേട്ടിൽ പൂർത്തിയാക്കിയിരുന്നു.

Varaal By Kannan Thamarakkulam

ഇതു കൂടാതെ, ഇദ്ദേഹം സംവിധാനം ചെയ്‌ത ‘ഉടുമ്പ്’ എന്ന മലയാള ചിത്രം റിലീസിനായി വെയ്റ്റിങ്ങിലാണ്. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ബോളിവുഡിലേക്ക് കൂടി പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘ഉടുമ്പ്’ ഹിന്ദി റീമേക്ക് സംവിധാനം ചെയ്‌തു കൊണ്ടായിരിക്കും ബോളിവുഡ് പ്രവേശനം.

Most Read: രഹ്‌ന ഫാത്തിമയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE