സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിൽ പൂജ ഹെഗ്ഡെ നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ‘സൂര്യ 39‘ എന്ന താൽകാലിക പേരിട്ടിരിക്കുന്ന ചിത്രം സിരുത്തൈ ശിവ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്നാണ് റിപ്പോർട്.
കമൽ ഹാസൻ നായകനായ ‘വിക്രം’ ആണ് സൂര്യയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. ആർ രവികുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും താരം എത്തുമെന്നാണ് വിവരം.
അതേസമയം പ്രഭാസിനൊപ്പം ‘രാധേ ശ്യാം’, വിജയിക്കൊപ്പം ‘ബീസ്റ്റ്’ എന്നിവയാണ് പൂജ ഹെഗ്ഡെയുടെ അവസാനം റിലീസ് ചെയ്ത ചിത്രങ്ങൾ. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ‘ജന ഗണ മന’ എന്ന ചിത്രത്തിലൂടെയും എത്തുന്നുണ്ട്.
Most Read: ‘താരാപിഥിലെ കാളീ ക്ഷേത്രത്തിൽ പ്രസാദമെന്തെന്ന് വന്നു കാണൂ’; മഹുവ മൊയ്ത്ര