‘താരാപിഥിലെ കാളീ ക്ഷേത്രത്തിൽ പ്രസാദമെന്തെന്ന് വന്നു കാണൂ’; മഹുവ മൊയ്‌ത്ര

By Desk Reporter, Malabar News
Mahua Moitra
Ajwa Travels

കൊൽക്കത്ത: കാളീ ദേവി പ്രസ്‌താവനയിൽ സംഘപരിവാർ പ്രചാരണത്തിൽ മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. ഏതെങ്കിലും സിനിമയെയോ പോസ്‌റ്ററിനെയോ താൻ പിന്തുണച്ചിട്ടില്ലെന്നും പുകവലിക്കുക എന്ന വാക്കു പോലും താൻ ഉപയോഗിച്ചിട്ടില്ലെന്നും അവർ വിശദീകരിച്ചു.

എല്ലാ സംഘികളോടും കൂടിയാണ് എന്ന ഉപചാരവാക്കോടു കൂടി പോസ്‌റ്റ് ചെയ്‌ത ട്വീറ്റിലാണ് മഹുവയുടെ മറുപടി. ”എല്ലാ സംഘികളോടും പറയുകയാണ്. നുണകൾ നിങ്ങളെ ഒരു നല്ല ഹിന്ദുവാക്കി മാറ്റില്ല. ഏതെങ്കിലും പോസ്‌റ്ററിനെയോ സിനിമയെയോ ഞാൻ പിന്തുണച്ചിട്ടില്ല. പുകവലി എന്ന വാക്കുപോലും ഞാൻ ഉപയോഗിച്ചിട്ടില്ല. താരാപിഥിലെ ‘മാ കാളി’ ക്ഷേത്രം സന്ദർശിക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്. അവിടെ കാളിക്ക് പ്രസാദമായി എന്താണ് നൽകുന്നതെന്ന് നോക്കൂ,”- മഹുവ മൊയ്‌ത്ര ട്വീറ്റ് ചെയ്‌തു.

നേരത്തെ മൊയ്‌ത്രയുടെ കാളീ ദേവിയുമായി ബന്ധപ്പെട്ട പ്രസ്‌താവനയെ തള്ളി തൃണമൂൽ കോൺ​ഗ്രസ് രംഗത്ത് വന്നിരുന്നു. മൊയ്‌ത്രയുടെ പ്രസ്‌താവന തികച്ചും വ്യക്‌തിപരമാണെന്നും പാർട്ടിക്ക് അത്തരമൊരു വീക്ഷണമില്ലെന്നും തൃണമൂൽ ഔദ്യോ​ഗിക ട്വിറ്റർ ഹാൻഡിലിൽ വിശദീകരിച്ചു.

ഇത്തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും പരാമർശത്തെ അലപിക്കുന്നതായും തൃണമൂൽ കോൺഗ്രസ് ട്വീറ്റിൽ വ്യക്‌തമാക്കുന്നു.

ഇൻഡ്യാ ടുഡേ നടത്തിയ കോൺക്ളേവിലായിരുന്നു മഹുവ മൊയ്‌ത്ര കാളീ ദേവിയുമായി ബന്ധപ്പെട്ട തന്റെ സങ്കൽപ്പത്തെക്കുറിച്ച് വിശദീകരിച്ചത്. “കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്‌ഥലങ്ങളിൽ ദൈവങ്ങൾക്ക് വിസ്‌കി അർപ്പിക്കുന്നു, മറ്റ് ചില സ്‌ഥലങ്ങളിൽ അത് ദൈവനിന്ദയാണ്,”- എന്നായിരുന്നു ഇന്ത്യാ ടുഡേ കോൺക്ളേവ് ഈസ്‌റ്റിൽ സംസാരിക്കവെ മഹുവ മൊയ്‌ത്ര പറഞ്ഞത്.

Most Read:  ഉദയ്‌പൂർ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE