പോളിംഗ് ഇതര തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കും പോസ്‌റ്റല്‍ ബാലറ്റ് അനുവദിച്ച് ഉത്തരവായി

By Staff Reporter, Malabar News
voting image_malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്‌ഥാര്‍ക്കും ജീവനക്കാര്‍ക്കും പോസ്‌റ്റല്‍ ബാലറ്റ് അനുവദിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത്, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെയും ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും നിരീക്ഷകര്‍, സെക്‌ടറല്‍ ഓഫീസര്‍മാര്‍, മുനിസിപ്പാലിറ്റി ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍, വരണാധികാരി, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്‌ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കാണ് പോസ്‌റ്റല്‍ ബാലറ്റ് പേപ്പറുകള്‍ അനുവദിക്കാന്‍ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. ഇതിനായി 15ആം നമ്പര്‍ ഫോറത്തില്‍ വരണാധികാരിക്ക് അപേക്ഷ നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Malabar News: പാലക്കാട് യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ട്; എകെ ബാലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE