പാലക്കാട് യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ട്; എകെ ബാലൻ

By Desk Reporter, Malabar News
Malabar-News_AK-Balan
Ajwa Travels

പാലക്കാട്: ജില്ലയിൽ യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് ഉള്ളതെന്ന് മന്ത്രി എകെ ബാലൻ. 20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായാണ് മൽസരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് ഈ കൂട്ടുകെട്ട്. ഈ സഖ്യം ഒരു വികൃത ജീവിയാണെന്നും ബാലൻ പറഞ്ഞു. 2015ൽ നേടിയതിനേക്കാൾ മികച്ച വിജയം എൽഡിഎഫിന് ഉണ്ടാകുമെന്നും ബാലൻ അവകാശപ്പെട്ടു.

അതേസമയം കെഎസ്എഫ്ഇ റെയ്‌ഡിൽ തനിക്ക് വ്യക്‌തിപരമായി അഭിപ്രായം ഇല്ലെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും പാർട്ടിയും ഇക്കാര്യത്തിൽ മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്‌ പാർട്ടിയിൽ ഒറ്റപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് പാർട്ടിയിൽ ആരും ഒറ്റപ്പെടില്ല എന്നായിരുന്നു മറുപടി. ഐസക്കിനെതിരായ അവകാശലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.

Malabar News:  ഉച്ചഭക്ഷണം ലഞ്ച് ബോക്‌സിൽ ഉണ്ടാകും; ലഞ്ച് ബോക്‌സ് പദ്ധതി തൃശൂരിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE