പോത്തൻകോട് ഗുണ്ടാ കൊലപാതകം; പ്രാഥമിക പ്രതിപ്പട്ടികയായി

By Web Desk, Malabar News
Mysterious deaths in Puthiyappa
Ajwa Travels

തിരുവനന്തപുരം: പോത്തൻകോട് ഗുണ്ടാ കൊലപാതകത്തിൽ പ്രാഥമിക പ്രതിപ്പട്ടികയായി. കേസിൽ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സ്‌ഥിരീകരണം. കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷും മൂന്നാം പ്രതി ശ്യാമുമാണ്.

ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് ചോർത്തി നൽകിയത്. കഞ്ചാവ് വിൽപനയെ ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മർദ്ദിച്ചിരുന്നു. ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്‌ക്ക്‌ നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണം.

അക്രമികളെ സംഘടിപ്പിച്ചതും, കൊലപാതകം ആസൂത്രണം ചെയ്‌തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തൻകോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

Read Also: ‘ഗവർണർ പദവി ആഡംബരം, ശ്രമിക്കുന്നത് മാദ്ധ്യമശ്രദ്ധ നേടാൻ’; കാനം രാജേന്ദ്രന്‍   

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE