പ്രഭാസിന്റെ ‘രാധേ ശ്യാം’; പ്രണയാർദ്രമായ പുതിയ പോസ്‌റ്റര്‍ പുറത്ത്

By Staff Reporter, Malabar News
Radhe Shyam-new poster
Ajwa Travels

പ്രഭാസ് നായകനായി എത്തുന്ന, തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘രാധേ ശ്യാമി’ന്റെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടു. പ്രഭാസ് തന്നെയാണ് പോസ്‌റ്റർ ആരാധകർക്കായി പങ്കുവെച്ചത്.

രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പൂജാ ഹെഡ്ഗെയാണ്. മയിൽപീലിയോട് കൂടിയ നീല ഗൗൺ ധരിച്ച് നിൽക്കുന്ന പൂജയെ നോക്കി നിൽക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പുതിയ പോസ്‌റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. വരുന്ന ജനുവരി 14ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഗോപി കൃഷ്‍ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Most Read: പാരാലിമ്പിക്‌സ്‌: ഇന്ത്യയ്‌ക്ക് രണ്ടുമെഡല്‍ കൂടി; ജാവലിനില്‍ വെള്ളിയും വെങ്കലവും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE