പാരാലിമ്പിക്‌സ്‌: ഇന്ത്യയ്‌ക്ക് രണ്ടുമെഡല്‍ കൂടി; ജാവലിനില്‍ വെള്ളിയും വെങ്കലവും

By Staff Reporter, Malabar News
Paralympics-javelin
Ajwa Travels

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ട് മെഡല്‍ കൂടി. ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലവും സ്വന്തമാക്കി. ഗെയിംസില്‍ ഇന്ത്യ നാല് മെഡലുകളാണ് ഇന്ന് സ്വന്തമാക്കിയത്.

ഏറ്റവും മികച്ച വ്യക്‌തിഗത പ്രകടനവുമായാണ്(64.35 മീറ്റര്‍) ദേവേന്ദ്ര ജജാരിയ വെള്ളി നേടിയത്. അതേസമയം സീസണില്‍ തന്റെ മികച്ച സമയം (64.01 മീറ്റര്‍) കണ്ടെത്താൻ സുന്ദര്‍ സിംഗ് ഗുര്‍ജാറിനായി.

നേരത്തെ 10 മീറ്റർ എയർറൈഫിളില്‍ അവനി ലേഖര ഇന്ത്യക്കായി ലോക റെക്കോര്‍ഡോടെ(249.6) സ്വർണം നേടിയിരുന്നു. പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് ഈ 19കാരി. അവനി ലേഖരയുടെ ആദ്യ പാരാലിമ്പിക്‌സാണിത്.

കൂടാതെ പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ യോഗേഷ് ഖാത്തൂണിയ ഇന്ന് വെള്ളി നേടിയിരുന്നു. സീസണിലെ തന്റെ മികച്ച ദൂരം (44.38 മീറ്റര്‍) കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം.

ഇന്നലെ ഇന്ത്യ ഇരട്ടവെള്ളി സ്വന്തമാക്കിയിരുന്നു. ടേബിൾ ടെന്നീസിൽ ഭവിന ബെൻ പട്ടേലും ഹൈജമ്പിൽ നിഷാദ് കുമാറുമാണ് അഭിമാനനേട്ടം കൊയ്‌തത്‌.

Most Read: ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE