ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ്

By News Desk, Malabar News
Vaccine
Representational Image
Ajwa Travels

ഷിംല: ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി രാജീവ് സൈസാല്‍ അറിയിച്ചു.

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്‌ഥാനമാണ് ഹിമാചല്‍ പ്രദേശ്. സംസ്‌ഥാനത്തിന്റെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വാക്‌സിനേഷന്‍ നയങ്ങളിലും തുടക്കത്തിലേ സംസ്‌ഥാനം മികച്ച നടപടികളാണ് സ്വീകരിച്ചിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നവംബര്‍ അവസാനത്തോടു കൂടി സംസ്‌ഥാനത്തെ എല്ലാവര്‍ക്കും രണ്ടാം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Kerala News: സംസ്‌ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE