സൈക്കോളജിക്കല്‍ ത്രില്ലറുമായി പ്രഭുദേവ; ‘ബഗീര’ ട്രെയ്‌ലർ പുറത്ത്

By Desk Reporter, Malabar News
bagheera film-trailer

പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര‘യുടെ ട്രെയ്‌ലർ പുറത്ത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭുദേവ എത്തുക.

പ്രഭുദേവ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍വി ഭരതനാണ് ചിത്രം നിര്‍മിക്കുന്നത്.

YouTube video player

ഏഴ് നായികമാരാണ് ഈ സൈക്കോളജിക്കല്‍ ത്രില്ലറിൽ അണിനിരക്കുന്നത്. അമൈറ ദസ്‌തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്‌ജിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. കൂടാതെ സായ് കുമാര്‍, നാസ, പ്രഗതി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

സെല്‍വകുമാര്‍ എസ്‌കെ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന് ഈണം പകരുന്നത് ഗണേശന്‍ എസ് ആണ്. റൂബനാണ് ചിത്രത്തിന്റെ എഡിറ്റർ. നൃത്തസംവിധാനം- രാജു സുന്ദരം, വസ്‍ത്രാലങ്കാരം- സായ്.

Most Read: ഗോള്‍ഡൻ സ്വെറ്ററില്‍ തിളങ്ങി ജാക്വിലിന്‍ ഫെർണാണ്ടസ്; വൈറലായി ചിത്രങ്ങൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE