ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ ഒരാളാണ് ജാക്വിലിന്‍ ഫെർണാണ്ടസ്. അഭിനയത്തിനൊപ്പം താരത്തിന്റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജാക്വിലിൻ തന്നെയാണ് തന്റെ ഇന്‍സ്‌റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്.
View this post on Instagram
ഒരു ചാനലിലെ റിയാലിറ്റി ഷോയ്‌ക്ക് പങ്കെടുക്കാനാണ് അതിമനോഹര ലുക്കിൽ താരം എത്തിയത്. ഗോള്‍ഡൻ നിറത്തിലുള്ള സ്വെറ്ററിലാണ് ജാക്വിലിൻ ഇത്തവണ തിളങ്ങുന്നത്. വൈറ്റ് ഡബിൾ കോളർ ഷർട്ടിന് മുകളിലാണ് താരം ഗോൾഡൻ സ്വെറ്റർ ധരിച്ചത്. ഇതിനോടൊപ്പം വാലന്റീനോ മിനി സ്‌കേർട്ടും താരം പെയർ ചെയ്‌തിട്ടുണ്ട്.
കൂടാതെ ഗോൾഡൻ നിറത്തിലുള്ള ചെരുപ്പും താരം ധരിച്ചിരിക്കുന്നു. കൈയ്യില്‍ ഗോൾഡൻ നിറത്തിലുള്ള ബാഗും കൂടിയായപ്പോള്‍ ലുക്ക് പൂർണമായി. ചാന്ദിനി വാബിയാണ് താരത്തെ സ്‌റ്റൈൽ ചെയ്‌തിരിക്കുന്നത്. ജാക്വിലിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
ഫാഷനിൽ മാത്രമല്ല, ഫിറ്റ്‌നസിന്റെ കാര്യത്തിലും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകാത്ത ആൾ കൂടിയാണ് ജാക്വിലിൻ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്റെ വര്‍ക്കൗട്ട് വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
View this post on Instagram
Most Read: കൈകൾ കൊണ്ട് ഗിന്നസിലേക്ക് ഓടിക്കയറി സയോൺ ക്ളാർക്ക്