പ്രധാനമന്ത്രി ഇന്ന് ഹിമാചൽ പ്രദേശിൽ; ഗരീബ് കല്യാൺ സമ്മേളനത്തിൽ പങ്കെടുക്കും

By Team Member, Malabar News
Prime Minister Narendra Modi
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹിമാചൽ പ്രദേശിൽ സന്ദർശനം നടത്തും. ഷിംലയിൽ നടക്കുന്ന ഗരീബ്‌ കല്യാൺ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും. സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ 9 മന്ത്രാലയങ്ങളുടെ 16 കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ഗുണഭോക്‌താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.

മോദി സർക്കാരിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാജ്യത്തെ എഴുന്നൂറ് കേന്ദ്രങ്ങളിൽ ഗരീബ് കല്യാൺ സമ്മേളനങ്ങൾ നടക്കുന്നുണ്ട്. ജില്ലാ ആസ്‌ഥാനങ്ങളിലും കാർഷിക കേന്ദ്രങ്ങളിലുമായാണ് സമ്മേളനങ്ങൾ നടക്കുക. ഈ സമ്മേളനങ്ങളിൽ മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

കൂടാതെ ഝാൻസിയിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി ജയറാം താക്കൂറും പങ്കെടുക്കും. റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്യും.

Read also: തൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE