പ്രധാനമന്ത്രി ഞായറാഴ്‌ച കേരളത്തിൽ; ബിപിസിഎൽ പ്ളാന്റ് ഉൽഘാടനം ചെയ്യും

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച കേരളത്തിലെത്തും. ബിപിസിഎൽ പ്ളാന്റ് ഉൽഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.

ചെന്നൈയിൽ നിന്നാവും അദ്ദേഹം കൊച്ചിയിൽ എത്തുക. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ അദ്ദേഹവും പങ്കെടുത്തേക്കും എന്നാണ് പുറത്തുവരുന്ന വിവരം. 14ന് ബിജെപിയുടെ കോർ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. കോർ കമ്മിറ്റിയിൽ പ്രധാനമന്ത്രി പങ്കെടുത്താൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനിടെയുള്ള സുപ്രധാന സന്ദർശനമായി ഞായറാഴ്‌ചത്തെ യോഗം മാറും.

സന്ദർശനത്തിനിടെ മുതിർന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പുരോഗതി അദ്ദേഹത്തെ നേരിട്ട് ധരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സംസ്‌ഥാന നേതൃത്വം നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും സൂചനകളുണ്ട്.

Read also: കർഷകരുടെ മഹാപഞ്ചായത്ത്; പ്രിയങ്ക ഗാന്ധിയും അണിചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE