കർഷകരുടെ മഹാപഞ്ചായത്ത്; പ്രിയങ്ക ഗാന്ധിയും അണിചേരും

By Syndicated , Malabar News
priyanka-gandhi
Ajwa Travels

ലഖ്‌നൗ: കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി നടക്കുന്ന കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ ക്യാംപയിനിന്റെ ഭാഗമായാണ് പ്രിയങ്ക കര്‍ഷകരുടെ പഞ്ചായത്തില്‍ പങ്കെടുക്കുക. ബുധനാഴ്‌ച ഉത്തര്‍പ്രദേശിലെ ചില്‍ഖാനയിലായിരിക്കും പ്രിയങ്ക പങ്കെടുക്കുക.

അതേസമയം കര്‍ഷകരുടെ മഹാപഞ്ചായത്തിന് യുപിസര്‍ക്കാർ അനുമതി നിഷേധിച്ചിട്ടുണ്ട്. ഷാംലി ജില്ലാ ഭരണകൂടമാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ നിർദേശം അവഗണിച്ച് സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിൽ മഹാ പഞ്ചായത്ത് നടത്തുമെന്നാണ് കര്‍ഷകര്‍ അറിയിച്ചത്.

റിപബ്ളിക് ദിനത്തില്‍ ഡെല്‍ഹിയില്‍ നടന്ന ട്രാക്‌ടര്‍ റാലിയില്‍ കര്‍ഷകര്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് യുപിസര്‍ക്കാർ മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്.

Read also: 40 ലക്ഷം ട്രാക്‌ടറുകൾ അണിനിരത്തി റാലി നടത്തും; രാകേഷ് ടിക്കായത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE