ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക 15ന്; പ്രിയങ്ക ചോപ്രയും നിക്ക് ജോനസും പ്രഖ്യാപിക്കും

By Staff Reporter, Malabar News
priyanka_jonas
നിക്ക് ജോനസ്, പ്രിയങ്ക ചോപ്ര
Ajwa Travels

2021 ഓസ്‌കാര്‍ പുരസ്‌കരത്തിന്റെ നോമിനേഷന്‍ പട്ടിക മാര്‍ച്ച്‌ 15ന് പ്രഖ്യാപിക്കുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു. നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസുമാണ് പട്ടിക പ്രഖ്യാപിക്കുക. സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രിയങ്കയും നിക്കും തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ലൈവ് സ്ട്രീമിങ്ങിലൂടെ രണ്ട് ഭാഗങ്ങളായാണ് 23 കാറ്റഗറികളിലുള്ള നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ തങ്ങളെ ലൈവായി കാണാമെന്നാണ് പ്രിയങ്ക ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

‘ഓസ്‌കാര്‍ നോമിനേഷന്‍ ഒറ്റക്ക് പ്രഖ്യാപിക്കാന്‍ പറ്റുമോ? വെറുതേ പറഞ്ഞതാണ്. ഈ വരുന്ന തിങ്കളാഴ്‌ച ഞാനും നിക്കും ഒരുമിച്ച്‌ നോമിനേഷനുകള്‍ പ്രഖ്യാപിക്കും,’ പ്രിയങ്ക വീഡിയോയിൽ പറഞ്ഞു.

ഓസ്‌കാര്‍ പുരസ്‌കാര വിതരണം 2021 ഏപ്രിലില്‍ നടക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ അക്കാദമി അറിയിച്ചിരുന്നു. കോവിഡ് പശ്‌ചാത്തലത്തിലാണ് അവാർഡ് വിതരണം നീണ്ടുപോയത്.

അതേസമയം പുരസ്‌കാര വിതരണം എമ്മി, ഗോള്‍ഡന്‍ ഗ്ളോബ് പോലെ ഓണ്‍ലൈനായി ആയിരിക്കില്ലെന്ന് വിദേശ മാദ്ധ്യമമായ വെറൈറ്റി നേരത്തെ റിപ്പോര്‍ട് ചെയ്‌തിരുന്നു. പതിവുപോലെ ലോസ് ആഞ്ചലസിലെ ഡോബി തിയേറ്ററില്‍ വെച്ച് തന്നെയാണ് ചടങ്ങ് നടക്കുക.

Read Also: കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണം; പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE