മൂന്നാം ദിവസവും മുന്നേറ്റം; ഓഹരി വിപണിക്ക് നല്ല കാലം

By Staff Reporter, Malabar News
stock-exchange
Representational Image
Ajwa Travels

മുംബൈ: കേന്ദ്ര ബജറ്റിന് ശേഷമുള്ള മൂന്നു ദിവസത്തെ തുടർച്ചയായ നേട്ടത്തോടെ പുതിയ ഉയരം കുറിച്ച് ഓഹരി സൂചികകൾ. ആഗോള വിപണികളിലെ നേട്ടവും കൂടിയായപ്പോൾ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. സെൻസെക്‌സ് 458.03 പോയന്റ് ഉയർന്ന് 50,255.75ലും നിഫ്റ്റി 142.10 പോയന്റ് നേട്ടത്തിൽ 14,790ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1752 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1189 ഓഹരികൾ നഷ്‌ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല.

വ്യാപാരത്തിനിടെ ഒരുവേള സെൻസെക്‌സ് 600 പോയിന്റ് ഉയർന്ന് 50,408ലും നിഫ്റ്റി 14,839 പോയിന്റിലും എത്തിയിരുന്നു. വൈകാതെ നിഫ്റ്റി 15,000 മറികടക്കുമെന്നാണ് വിലയിരുത്തൽ. ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ശ്രീ സിമന്റ്സ്, അൾട്രടെക് സിമന്റ്, മാരുതി സുസുകി, ഐടിസി, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമായിരുന്നു. ഉപഭോക്‌തൃ ഉൽപന്നമേഖല ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ രണ്ടു ശതമാനത്തോളം ഉയർന്നു. വാഹനം, ലോഹം, ഊർജം എന്നീ സൂചികകൾ ഒരു ശതമാനം വീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read Also: ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്‌ഥാനത്തിൽ; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE