കോഴിക്കോട്: കോഴിക്കോട് സൗത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം. ലീഗ് മണ്ഡലം ഭാരവാഹികളാണ് നൂർബിനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മണ്ഡലത്തിലെ സ്ഥാനാർഥിയെ മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന് സ്ഥാനാർഥിയെ മാറ്റാൻ ആവശ്യപ്പെടും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് ഇക്കാര്യം ഉന്നയിക്കാനും നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
ലീഗ് നേതാക്കൾ മാദ്ധ്യമങ്ങളെ കണ്ട് മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക ഇന്നാണ് പുറത്തു വിട്ടത്. 27 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് ഇത്തവണ മൽസരിക്കുന്നത്. പട്ടികയിൽ ആകെ ഇടം പിടിച്ച വനിതാ സ്ഥാനാർഥിയാണ് നൂർബിന റഷീദ്.
Also Read: വീതംവെപ്പ് പൂർത്തിയായില്ല; കോൺഗ്രസ് അന്തിമപട്ടിക വൈകും