സിൽവർലൈൻ പ്രതിഷേധം; മലപ്പുറത്ത് തിരുനാവായയിലും പ്രക്ഷോഭം

By Team Member, Malabar News
Protest Against Silver Line In Malappuram also
Ajwa Travels

മലപ്പുറം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം മലപ്പുറത്തും. ജില്ലയിലെ തിരുനാവായയിലാണ് സിൽവർലൈൻ പദ്ധതിക്കെതിരായ കടുത്ത പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം ശക്‌തമായതോടെ സർവേ നടപടികൾ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്‌തു.

മുകളിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സർവേ നടപടികൾ നിർത്തി വച്ചതെന്ന് ബന്ധപ്പെട്ട തഹസിൽദാർ വ്യക്‌തമാക്കി. കൂടാതെ ഇനിയെന്നാണ് സർവേ പുനഃരാരംഭിക്കുക എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പ്രായമായവരും കുട്ടികളും ഉൾപ്പടെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം തന്നെ കോഴിക്കോട് വെസ്‌റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈൻ സർവേ നടപടികൾക്കെതിരെ പ്രദേശവാസികൾ സംഘടിക്കുകയാണ്. സർവേ പുനഃരാരംഭിച്ചാൽ തടയുമെന്ന നിലപാടിലാണെന്ന് നാട്ടുകാർ.

Read also: ദോഹയിലേക്കുള്ള ഖത്തർ എയർവേയ്‌സ്‌ അടിയന്തരമായി നിലത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE