ദോഹയിലേക്കുള്ള ഖത്തർ എയർവേയ്‌സ്‌ അടിയന്തരമായി നിലത്തിറക്കി

By News Desk, Malabar News
Representational image
Ajwa Travels

കറാച്ചി: ഡെൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ്‌ വിമാനം കറാച്ചിയിൽ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സാങ്കേതിക തകരാർ മൂലം വിമാനം വഴിതിരിച്ച് വിടുകയായിരുന്നു എന്ന് കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു.

വിമാനത്തിലെ കാർഗോ ഹോൾഡിൽ പുകയുടെ ലക്ഷണങ്ങൾ കണ്ടതാണ് വിമാനം വഴിതിരിച്ച് വിടാനും അടിയന്തരമായി നിലത്തിറക്കാനുമുള്ള കാരണം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദോഹയിൽ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും അവരുടെ തുടർ യാത്രാ പദ്ധതികളുടെ കാര്യത്തിൽ സഹായിക്കുമെന്നും ഖത്തർ എയർവേയ്‌സ്‌ അറിയിച്ചു.

അതേസമയം, വിമാനം വഴിതിരിച്ച് വിട്ടതിനെ പറ്റി തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് ചൂണ്ടിക്കാട്ടി വിമാനത്തിലെ ചില യാത്രക്കാർ സമൂഹ മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ കറാച്ചി വിമാനത്താവളത്തിൽ തങ്ങൾ ദുരിതത്തിലായെന്നും ഇവർ പറഞ്ഞു. തിങ്കളാഴ്‌ച പുലർച്ചെ 3.50നാണ് വിമാനം പുറപ്പെട്ടത്. രാവിലെ 5.30ഓടെ കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു.

Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE