കെവി തോമസിനെ ഒഴിവാക്കി; വർക്കിങ് പ്രസിഡണ്ടുമാരായി പിടി തോമസും ടി സിദ്ദീഖും

By News Desk, Malabar News
KPCC Working Preseidents
PT Thomas, T Siddique, Kodikkunnil Suresh
Ajwa Travels

തിരുവനന്തപുരം: കെപിസിസി വർക്കിങ് പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് കെവി തോമസിനെ ഒഴിവാക്കി. പകരം പിടി തോമസിനെയും ടി സിദ്ദീഖിനെയും നിയമിച്ചു. കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡണ്ടായി തുടരും.

അതേസമയം, കോൺഗ്രസിനെ ശക്‌തമായി തിരിച്ച് കൊണ്ടുവരുമെന്ന് പുതിയ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു. ഗ്രൂപ്പുകളുടെ എതിർപ്പുകളെ മറികടന്നാണ് സുധാകരനെ അധ്യക്ഷനാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. പാർട്ടിയെ ശക്‌തിപ്പെടുത്താൻ ആത്‌മാർഥതയോടെ പ്രവർത്തിക്കുമെന്നും ഗ്രൂപ്പിനേക്കാൾ പ്രാമുഖ്യം കർമശേഷിക്ക് ആയിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ ശക്‌തനായൊരു നേതാവിനെ വേണമെന്നും അതിന് ഏറ്റവും അനിയോജ്യൻ കെ സുധാകരൻ ആണെന്നുമായിരുന്നു അണികളുടെ പൊതുവികാരം. ഇത് കണക്കിലെടുത്താണ് സുധാകരനെ പ്രസിഡണ്ടായി നിയമിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. രാഹുൽ ഗാന്ധി സുധാകരനെ ഫോണിൽ വിളിച്ച് തീരുമാനം ഔദ്യോഗികമായി അറിയിച്ചു.

ഉത്തരവാദിത്വത്തോടെ പുതിയ സ്‌ഥാനം ഏറ്റെടുക്കുമെന്നും പാർട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യം സത്യസന്ധമായി നിർവഹിക്കുമെന്നും സുധാകരൻ പ്രതികരിച്ചു.

Also Read: പാർട്ടി ജീവനേക്കാൾ വലുത്, പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE