പാർട്ടി ജീവനേക്കാൾ വലുത്, പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ; മുല്ലപ്പള്ളി

By Staff Reporter, Malabar News
Mullappalli-Ramachandran_2020-Nov-03
Ajwa Travels

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്‌ഥാനത്ത് നിന്ന് ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് നിലവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ ആദർശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോൺഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവർത്തകരോട് നിസീമമായ നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് അതീതമായി തനിക്കൊപ്പം നിന്നു.

വളരെ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്. ജീവിതത്തിലെ ഉയർച്ച താഴ്‌ചകൾ താൻ കണ്ടിട്ടുണ്ട്. പല പ്രതിസന്ധികളേയും നേരിട്ടിട്ടുണ്ട്. പാർട്ടിയാണ് തനിക്ക് ജീവനേക്കാൾ വലുത്. പാർട്ടി പ്രതിസന്ധി ഘട്ടത്തിലൂടെ പോവുമ്പോൾ പാർട്ടിയെ തികഞ്ഞ ഉത്തരവാദിത്തോട് കൂടി മുന്നോട്ട് കൊണ്ടുപോവേണ്ടത് എല്ലാ കോൺഗ്രസ് പ്രവർത്തകരുടേയും ഉത്തരവാദിത്തമാണ്.

കെപിസിസി അധ്യക്ഷനായി കെ സുധാകരനെ തിരഞ്ഞെടുത്ത വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഞാൻ അദ്ദേഹത്തെ വിളിച്ചു. വിവരങ്ങൾ അന്വേഷിച്ചു. പടിയിറങ്ങിപ്പോവുന്ന അധ്യക്ഷൻ എന്ന നിലയ്‌ക്ക് കെ സുധാകരനെ താൻ സ്വാഗതം ചെയ്യുന്നു. പുതിയ അധ്യക്ഷന് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: രക്ഷകരെ കാണാൻ യൂസഫലി എത്തുന്നു; നന്ദി നേരിട്ട് അറിയിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE