രക്ഷകരെ കാണാൻ യൂസഫലി എത്തുന്നു; നന്ദി നേരിട്ട് അറിയിക്കും

By News Desk, Malabar News
MA Yusuff Ali

കൊച്ചി: ഹെലികോപ്‌റ്റർ അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചവരെ നേരിട്ട് കണ്ട് നന്ദി അറിയിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. ഹെലികോപ്‌റ്റർ നിലംപതിച്ചതിന് ശേഷം തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പടെയുള്ളവരെയും സ്‌ഥലം ഉടമയെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.

2021 ഏപ്രിൽ 11നാണ് യൂസഫലി യാത്ര ചെയ്‌തിരുന്ന ഹെലികോപ്‌റ്റർ അപകടത്തിൽ പെട്ടത്. കനത്ത മഴയെ തുടർന്ന് എറണാകുളത്തെ പനങ്ങാട് ചതുപ്പിൽ ഹെലികോപ്‌റ്റർ ഇടിച്ചിറക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുണ്ടായിരുന്നില്ല. നടുവേദനയെ തുടർന്ന് യൂസഫലിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പിറ്റേന്ന് തന്നെ അദ്ദേഹം അബുദാബിയിലേക്ക് മടങ്ങുകയും ചെയ്‌തിരുന്നു. ഭാര്യയും ജീവനക്കാരുമാണ് യൂസഫലിയ്‌ക്കൊപ്പം ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്നത്.

Also Read: വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ; ഒരു കോടിയുടെ ഓർഡർ റദ്ദാക്കിയെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE