പിടിഎ റഹീം പ്രോടെം സ്‌പീക്കർ

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ പ്രോടെം സ്‌പീക്കറായി അഡ്വ. പിടിഎ റഹീം എംഎല്‍എയെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലെ എംഎല്‍എയാണ് പിടിഎ റഹീം. സ്‌പീക്കർ തിരഞ്ഞെടുപ്പിന് പ്രോടെം സ്‌പീക്കറാണ് മേല്‍നോട്ടം വഹിക്കുക. സ്‌പീക്കർ ചുമതലയേല്‍ക്കുന്നത് വരെയുള്ള നിയമസഭാ നടപടിക്രമങ്ങളും പ്രോടെം സ്‌പീക്കറുടെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക.

തൃത്താല എംഎല്‍എ എംബി രാജേഷിനെയാണ് എൽഡിഎഫ് സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ തീരുമാനിച്ചത്. സഭയിൽ തിരഞ്ഞെടുപ്പ് നടത്തിയതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. മെയ് 25നാണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്.

അഡ്വക്കറ്റ് ജനറല്‍ ആയി അഡ്വ. കെ ഗോപാലകൃഷ്‌ണ കുറുപ്പിനെയും നിയമിച്ചിട്ടുണ്ട്. സിപിഎം നേതാവും മുന്‍ രാജ്യസഭാ അംഗവുമായ കെകെ രാഗേഷിനെയാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി ആയി നിയമിച്ചത്. അതേസമയം പുത്തലത്ത് ദിനേശന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ തുടക്കം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE