പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും

By News Bureau, Malabar News
pune airport
Ajwa Travels

പൂനെ: 14 ദിവസത്തേക്ക് പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം അടച്ചിടുന്നു. നാളെ(ഒക്‌ടോബർ 15) രാത്രി 8 മുതല്‍ 30ന്(ശനിയാഴ്‌ച) രാവിലെ 8 വരെയാണ് വിമാനത്താവളം അടച്ചിടുക.

റണ്‍വേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) അറിയിച്ചു. ഇക്കാലയളവില്‍ ഇവിടെ നിന്നും സര്‍വീസ് ഉണ്ടാകില്ല. വിമാന കമ്പനികൾ ഷെഡ്യൂൾ ചെയ്‌ത എല്ലാ യാത്രകളും റദ്ദാക്കേണ്ടിവരുമെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്‌ഥർ അറിയിച്ചു.

ഏപ്രിൽ 26നും മെയ് 9നും ഇടയിൽ റൺവേ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നാണ് ഇന്ത്യൻ വ്യോമസേന നേരത്തെ അറിയിച്ചിരുന്നത്. ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു.

Most Read: ഒഡീഷയിൽ ബിജെപി എംഎൽഎക്ക് നേരെയുണ്ടായ ബോംബാക്രമണം; അഞ്ചുപേർ അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE