അതിവേഗം കുതിച്ചു ചാണ്ടി ഉമ്മൻ; അയർക്കുന്നത്തും മികച്ച ലീഡ്- ജെയ്‌ക്കിന് ക്ഷീണം

By Trainee Reporter, Malabar News
chandy oommen
Ajwa Travels

കോട്ടയം: വൻ ലീഡിൽ വിജയമുറപ്പിച്ചു യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തു പ്രവർത്തകർ ആഘോഷം ആരംഭിച്ചു. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി മുദ്രാവാക്യം വിളികളും ഉയരുന്നുണ്ട്. പുതുപ്പള്ളിയിൽ തുടക്കത്തിൽ തന്നെ ലീഡ് പിടിച്ച ചാണ്ടി ഉമ്മൻ കൗണ്ടിങ് ഒന്നര മണിക്കൂർ പിന്നിടുമ്പോൾ പതിനായിരത്തിന് മുകളിൽ ലീഡ് ഉയർത്തി കഴിഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്ക് അയർക്കുന്നത്ത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം. അയർക്കുന്നത്തെ 28 ബൂത്തുകളാണ് ആദ്യ റൗണ്ടിൽ എത്തുന്നത്. ജെയ്‌ക് താമസിക്കുന്ന മണർകാട് നിന്ന് അധികം ദൂരമല്ലാത്ത അയർക്കുന്നം യുഡിഎഫിനെ തുണച്ചതാണ് ചരിത്രം.

കഴിഞ്ഞ വട്ടം ജെയ്‌ക് മുന്നിലെത്തിയ ബൂത്തുകളിൽ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. 13 റൗണ്ടായാണ് വോട്ടെണ്ണുന്നത്. 182 ബൂത്തുകളാണ് ആകെയുള്ളത്. ഒന്ന് മുതൽ 23 വരെ ബൂത്തുകൾ അയർക്കുന്നത്താണ്. 24 മുതൽ 28 വരെ മണർകാട്, 29 മുതൽ 40 വരെ അകലക്കുന്നം, 41 മുതൽ 47 വരെ ചെങ്ങളം ഈസ്‌റ്റ്, 48 മുതൽ 68 വരെ കൂരോപ്പട, 69 മുതൽ 88 വരെ മണർകാട്, 89 മുതൽ 115 വരെ പാമ്പാടി, 116 മുതൽ 141 വരെ പുതുപ്പള്ളി, 142 മുതൽ 154 വരെ മീനടം, 155 മുതൽ 171 വരെ വാകത്താനം, 172 മുതൽ 182 വരെ തോട്ടയ്‌ക്കാട്‌ എന്നിങ്ങനെയാണ് ബൂത്തുകളുടെ വിവരം. എട്ടു പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്.

Most Read| മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോ? കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE