‘പുഴു’ പോസ്‌റ്റർ ഏറ്റെടുത്ത് ആരാധകർ; റത്തീനയുടെ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പാർവതിയും

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുമ്പോൾ, അതുണ്ടാക്കുന്ന പ്രേക്ഷക പ്രതീക്ഷയുടെ ലക്ഷണമാണ് സാമൂഹിക മാദ്ധ്യമ ലോകത്ത് ഈ പോസ്‌റ്ററിന് ലഭിച്ചിരിക്കുന്ന സ്വീകാര്യത വ്യക്‌തമാക്കുന്നത്.

By Siva Prasad, Special Correspondent (Film)
  • Follow author on
Puzhu poster viral; A Ratheena Sharshad Movie
Ajwa Travels

മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പുഴു’വിന്റെ രണ്ടാമത്തെ പ്രചരണ പോസ്‌റ്റർ ഏറ്റെടുത്ത് ആരാധകരും മാദ്ധ്യമലോകവും. നവാഗത സംവിധായിക റത്തീന ഒരുക്കുന്ന സിനിമയിൽ സാങ്കേതിക ലോകത്തെയും അഭിനയലോകത്തെയും പ്രമുഖരാണ് അണിനിരക്കുന്നത്.

സവിശേഷ രീതിയിൽ ‘ഫ്രെയിം’ ചെയ്‌തിരിക്കുന്ന പോസ്‌റ്ററിൽ സോഫയിലിരിക്കുന്ന മമ്മൂട്ടിയും വലിയൊരു കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന പാർവതിയും ഒപ്പമൊരു കുട്ടിയുമാണ് ഉൾപ്പെടുന്നത്.’സങ്കീര്‍ണമായ ജീവിത കഥ പറയുന്ന ചിത്രമാണ് പുഴു’ എന്നാണ് പോസ്‌റ്ററിന് ക്യാപ്ക്ഷന്‍ നല്‍കിയിരിക്കുന്നത്.

ആദ്യ പോസ്‌റ്ററിൽ നിന്നും ഏറെവേറിട്ടു നിൽക്കുന്ന പോസ്‌റ്റർ പ്രേക്ഷകരുടെ ആകാംഷ കൂട്ടുന്നതാണ്. മമ്മൂട്ടിയും പാർവതിയും ഒന്നിക്കുമ്പോൾ അതുണ്ടാക്കുന്ന പ്രേക്ഷക പ്രതീക്ഷയുടെ ലക്ഷണമാണ് സാമൂഹിക മാദ്ധ്യമ ലോകത്ത് ഈ പോസ്‌റ്ററിന് ലഭിച്ചിരിക്കുന്ന സ്വീകാര്യത വ്യക്‌തമാക്കുന്നത്.

സിന്‍സില്‍ സെല്ലുലോയ്‌ഡിന്റെ ബാനറില്‍ എസ് ജോർജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് നിർവഹിക്കുന്നത്. വിതരണവും ഇവർ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്‌തത് തേനി ഈശ്വറായിരുന്നു.

Mammootty-New-Look-In-Puzhu-Movie-poster
പുഴുവിന്റെ മുൻ പോസ്‌റ്ററിൽ മമ്മൂട്ടി

ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദാണ് പുഴുവിന്റെ കലാസംവിധാനം. റെനിഷ് അബ്‌ദുൾ ഖാദർ, രാജേഷ് കൃഷ്‌ണ, ശ്യാം മോഹൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന പുഴുവിന്റെ മറ്റുവാർത്തകൾ ഇവിടെ വായിക്കാം.

Most Read: ‘കൊറോണ മാതാ ക്ഷേത്രം’ പൊളിച്ച നടപടി ചോദ്യം ചെയ്‌ത്‌ ഹരജി; സ്‌ത്രീക്ക് 5000 രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE