‘ഭക്ഷകരു’; ജല്ലിക്കട്ട് കന്നഡ റീമേക്ക് ട്രെയ്‌ലര്‍ കാണാം

By News Bureau, Malabar News
jallikkattu-kannada-remake
Ajwa Travels

2019ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കട്ടി’ന്റെ കന്നഡ റീമേക്ക് വരുന്നു. ‘ഭക്ഷകരു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.

പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ പിടിച്ചുപറ്റിയ ‘ജല്ലിക്കട്ട്’ 93ആമത് ഓസ്‌കാര്‍ പുരസ്‌കാരത്തിൽ മികച്ച അന്താരാഷ്‍ട്ര ചലചിത്ര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു.

ഒരു പോത്തും അതിനെ വേട്ടയാടാൻ പിന്നാലെ പായുന്നവരും എന്ന കേവല പശ്‌ചാത്തലത്തിലുപരി മനുഷ്യരില്‍ ഉറങ്ങിക്കിടക്കുന്ന മൃഗതൃഷ്‌ണകളിലേക്ക് കൂടിയാണ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’ വെളിച്ചം വീശുന്നത്. ‘മാവോയിസ്‌റ്റ്’ എന്ന ചെറുകഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രമേയത്തിലെയും അവതരണത്തിലെയും വൈവിധ്യംകൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്‌ഥാനം അടയാളപ്പെടുത്തിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവിനെ ഒരിക്കൽക്കൂടി അടിവരയിട്ട് ഉറപ്പിക്കുന്ന ചിത്രം കൂടിയാണിത്. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.

Most Read: ചർമസൗന്ദര്യം സംരക്ഷിക്കാൻ അഞ്ച് ഫേസ് പാക്കുകള്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE