നിലമ്പൂരിൽ പിവി അൻവർ; മന്ത്രി കെടി ജലീൽ വീണ്ടും രംഗത്ത്

By News Desk, Malabar News
PV Anwar, KT Jaleel
Ajwa Travels

മലപ്പുറം: നിലമ്പൂരിൽ പിവി അൻവർ വീണ്ടും എൽഡിഎഫ് സ്‌ഥാനാർഥിയാകും. പൊന്നാനിയിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മൽസരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിഎം സിദ്ദീഖിന്റെ പേരും പരിഗണനയിലുണ്ട്. മന്ത്രി കെടി ജലീൽ തവനൂരിൽ വീണ്ടും മൽസര രംഗത്തിറങ്ങും.

ഇന്ന് നടന്ന സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. പിവി അൻവർ ഉൾപ്പടെയുള്ള സിപിഎമ്മിന്റെ നിലവിലുള്ള സിറ്റിങ് എംഎൽഎമാർ എല്ലാവരും മൽസരിക്കട്ടെയെന്ന പൊതുധാരണയാണ് യോഗത്തിൽ ഉണ്ടായത്. പിവി അൻവർ ഇപ്പോൾ വിദേശത്താണ്. അൻവറിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒരു ഭാഗത്തുണ്ട്.

ഇതിനോടൊപ്പം കഴിഞ്ഞ വർഷം തിരൂരിൽ മൽസരിച്ചിരുന്ന ഗഫൂർ പി ലില്ലീസിന്റെ പേരും പാർട്ടി പരിഗണിക്കുന്നുണ്ട്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ പ്രാവശ്യം മൽസരിച്ച വി ശശികുമാർ നഗരസഭാ ചെയർമാൻ ആയിരുന്ന സലിം തുടങ്ങിയവരുടെ പേരുകളും മുന്നോട്ട് വെക്കുന്നുണ്ട്.

മങ്കടയിൽ ടികെ റഷീദലിയെ മൽസരിപ്പിക്കാനാണ് പദ്ധതി. ഏറനാട്ടിൽ മുൻ ഫുട്ബോൾ താരം യു ഷറഫലിയെയും രംഗത്തിറക്കാൻ സാധ്യതയുണ്ട്.

Also Read: കിഫ്ബിക്കെതിരെ ഇഡി കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സിഇഒക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE