പിവി അൻവറിന്റെ ‘ആഫ്രിക്കൻ ബിസിനസ്’ സിപിഎം വെളിപ്പെടുത്തണം; യൂത്ത് കോൺഗ്രസ്

By Desk Reporter, Malabar News
PV Anvar
Ajwa Travels

മലപ്പുറം: ബജറ്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ പിവി അൻവർ എംഎൽഎ ആഫ്രിക്കയിൽ നടത്തുന്ന ബിസിനസ് എന്താണെന്ന് സിപിഎം നേതൃത്വം വെളിപ്പെടുത്തണമെന്ന് നിലമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. അൻവറിന്റെ വിദേശ യാത്രകളും പണമിടപാടുകളും അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിദേശത്തേക്ക് കച്ചവട ആവശ്യത്തിന് പോയ എംഎൽഎയെ ഒരുമാസത്തിൽ അധികമായി മണ്ഡലത്തിൽ കാണുന്നില്ല. ആഫ്രിക്കയിൽ അദ്ദേഹം നടത്തുന്ന ബിസിനസ് എന്താണെന്ന് ജനങ്ങളോടു പറയാനുള്ള ബാധ്യത സിപിഎമ്മിന് ഉണ്ട്. രണ്ട് പ്രളയങ്ങൾ ഏറ്റുവാങ്ങിയ നിലമ്പൂരിലേക്കു ഒരു സ്‌പെഷ്യൽ പാക്കേജ് പോലും കൊണ്ടുവരാൻ സാധിക്കാത്ത എംഎൽഎ, കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിൽ ഭൂമിക്കച്ചവടം നടത്താനാണ് ശ്രമിച്ചത്. അൻവറിന്റെ കള്ളക്കച്ചവടം അവസാനിപ്പിക്കാൻ സിപിഎം നേതൃത്വം തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു

യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജൂഡി തോമസ്, മൂർഖൻ ഷംസുദ്ദീൻ, റിഫാൻ വഴിക്കടവ്, കെപി അമീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Malabar News:  ബിജെപിയെ ജയിപ്പിക്കാൻ സിപിഎം രഹസ്യ ധാരണ; ആരോപണവുമായി കെപിഎ മജീദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE