300 ടൺ സഹായ വസ്‌തുക്കളുമായി ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ഇന്ത്യയിലേക്ക്

By Staff Reporter, Malabar News
qatar-airways
Ajwa Travels

ദോഹ: കോവിഡ് പ്രതിസന്ധിയില്‍ പതറുന്ന ഇന്ത്യക്ക് കൈത്താങ്ങാവാന്‍ 300 ടണ്‍ സഹായവസ്‌തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്ന് വിമാനങ്ങൾ ഇന്ത്യയിൽ എത്തി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി മുംബൈ, ബെംഗളൂരു, ഡെൽഹി എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വന്നത്. പിപിഇ കിറ്റുകള്‍, ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് ഇതിലുള്ളത്.

ഇവക്ക് പുറമെ വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള ധനസഹായവും അതിനൊപ്പമുണ്ട്. നൂറ് ടണ്‍ വീതമാണ് മൂന്നു നഗരങ്ങളിലേക്ക് എത്തിക്കുക. ഖത്തര്‍ എയര്‍വേയ്‌സിന്റെ ‘വി കെയര്‍’ പദ്ധതിക്ക് കീഴിലാണ് ഇന്ത്യയിലേക്ക് സൗജന്യമായി സഹായ വസ്‌തുക്കൾ എത്തിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍, ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ എന്നിവര്‍ ദോഹ ഹമദ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Read Also: ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE