ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ

By Team Member, Malabar News
uae news
Ajwa Travels

അബുദാബി : ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി യുഎഇ. അനിശ്‌ചിതകാലത്തേക്ക് വിലക്ക് നീട്ടിയതായാണ് യുഎഇ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. അതിനാൽ തന്നെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് യുഎഇയിൽ പ്രവേശിക്കാൻ സാധിക്കുകയില്ല.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് മെയ് 14ആം തീയതി അവസാനിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് അനിശ്‌ചിത കാലത്തേക്ക് നീട്ടിയത്. ഇന്ത്യയിൽ പ്രതിദിനം വർധിക്കുന്ന കോവിഡ് കേസുകളുടെ പശ്‌ചാത്തലത്തിൽ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

Read also : മെയ് പകുതിയോടെ കേരളത്തിൽ കോവിഡ് വ്യാപനം കുറയും; പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE