ദോഹ: സെപ്റ്റംബർ 15ആം തീയതി ബുധനാഴ്‌ച മുതൽ ഖത്തറിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യാൻ അനുമതി. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകാൻ അനുമതിയുള്ളത്. ഗുരുതര രോഗങ്ങള്‍ മൂലം പ്രതിരോധ ശേഷി കുറഞ്ഞവര്‍, 65 വയസിന് മുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ മുൻഗണന വിഭാഗക്കാർക്കാണ് ആദ്യ ഘട്ടത്തിൽ ബൂസ്‌റ്റർ ഡോസ് നൽകുക.
അനുമതി ലഭിച്ച വിഭാഗക്കാർക്ക് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം 8 മാസങ്ങൾക്ക് ശേഷം ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാം. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം 8 മുതൽ 12 മാസം വരെയാണ് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലാവധി. നിലവില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് അതേ വാക്‌സിന്റെ തന്നെ മൂന്നാം ഡോസ് നല്‍കുന്നത്.
Read also: ഏലപ്പീടികയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം; വ്യൂ പോയിന്റിലേക്കുള്ള വഴി അടച്ചു