ഹോട്ടൽ ക്വാറന്റെയ്ൻ; ഇന്ത്യക്കാർക്ക് ഇളവ് നൽകി ഖത്തർ

By Team Member, Malabar News
Hotel Quarantine
Ajwa Travels

ദോഹ: ഇന്ത്യയിൽ നിന്നെത്തുന്ന പ്രവാസികൾക്ക് ഹോട്ടൽ ക്വാറന്റെയ്‌നിൽ ഇളവ് നൽകി ഖത്തർ. ഇന്ത്യയിൽ നിന്നും കോവിഷീൽഡ്‌ വാക്‌സിനേഷൻ പൂർത്തിയാക്കി രാജ്യത്തെത്തുന്ന ആളുകൾക്കാണ് ഖത്തർ 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ ഇളവ് നൽകുന്നത്.

നിലവിൽ ഇത്തരത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കി ഖത്തറിൽ എത്തുന്ന ആളുകൾ രണ്ടാം ദിവസം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽ ക്വാറന്റെയ്ൻ അവസാനിപ്പിക്കാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ക്വാറന്റെയ്ൻ അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ ഹോട്ടൽ മുറി ബുക്ക് ചെയ്യാനായി മുൻ‌കൂർ അടച്ച പണം തിരികെ ലഭിക്കുകയും ചെയ്യും. നിലവിൽ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ 10 ദിവസത്തെ ക്വാറന്റെയ്ന് ഹോട്ടൽ മുറി ബുക്ക് ചെയ്യണമെന്ന് നിർബന്ധമാണ്.

Read also: ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ്; ഇന്ന് വൈകിട്ടോടെ കര തൊട്ടേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE