ഖത്തർ ലോകകപ്പ്; സംപ്രേഷണ അവകാശം ‘വയകോം 18’ സ്വന്തമാക്കി

By Staff Reporter, Malabar News
WCtrophy
Representational Image
Ajwa Travels

ദോഹ: അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള സംപ്രേഷണ അവകാശം ‘വയകോം 18‘ന്. 450 കോടി രൂപക്കാണ് റിലയൻസ് നെറ്റ്‌വർക്കിന് കൂടി പങ്കാളിത്തമുള്ള വയകോം ലോകകപ്പ് സംപ്രേഷണ അവകാശം സ്വന്തമാക്കിയത്.

ഇതിനായി സോണി നെറ്റ്‌വർക്ക്, സ്‌റ്റാർ ഗ്രൂപ്പ് എന്നീ പ്രമുഖരെയൊക്കെ വയകോം പിന്തള്ളി. നിലവിൽ സ്‌പാനിഷ് ലീഗ്, സീരി എ, റോഡ് സേഫ്റ്റി വേൾഡ് ടി-20 ടൂർണമെന്റ്, അബുദാബി ടി-20 ലീഗ് എന്നിവയുടെ അവകാശവും വയകോം 18നാണ്. നിലവിൽ വയകോമിന് ഇന്ത്യയിൽ ഒരു സ്‌പോർട്‌സ് ചാനൽ ഇല്ല.

എന്നാൽ, ഉടൻ തന്നെ അവർ പുതിയ ഒരു ചാനൽ തുടങ്ങുമെന്നാണ് സൂചന. അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണ അവകാശം സ്വന്തമാക്കാനുള്ള ശ്രമവും വയകോം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്.

Read Also: ‘കാണെക്കാണെ’ ട്രയ്‌ലറെത്തി; ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ദൃശ്യാനുഭവം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE