എല്ലാ മെഡിക്കല്‍ കോളേജുകളിലും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ്

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിൽസാ രംഗത്തും അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്‌ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളിലെ പ്രഗൽഭ ഡോക്‌ടർമാര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ സംഘം. പദ്ധതി വിജയമായതിനെ തുടര്‍ന്നാണ് ഇത് എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരവധി തവണ മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയും നിരന്തരം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തുമാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും പ്രവര്‍ത്തന സജ്‌ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പിജി കോഴ്‌സ് ആരംഭിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് രോഗതീവ്രത അനുസരിച്ച് ഉടനടി അത്യാഹിത ചികിൽസ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ട്രയാജ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് രോഗതീവ്രതയനുസരിച്ചാണ് ചികിൽസ നല്‍കുന്നത്.

രോഗതീവ്രത അനുസരിച്ച് വേഗത്തില്‍ പരിശോധന നടത്തുന്നതിന് ടാഗുകളും നല്‍കുന്നു. അതിനാല്‍ അടിയന്തര ചികിൽസ ആവശ്യമായ ഒരു രോഗിക്കും ക്യൂ നില്‍ക്കേണ്ട കാര്യമില്ല. ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളുമായി വരുന്നവര്‍ക്ക് വേണ്ട ചികിൽസകളെല്ലാം അത്യാഹിത വിഭാഗത്തില്‍ ഏകോപിപ്പിച്ച് നല്‍കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുമായി വരുന്ന രോഗികള്‍ക്ക് അത്യാഹിത വിഭാഗത്തില്‍ വച്ചുതന്നെ ഹൃദ്രോഗ വിദഗ്‌ധന്റെ സേവനം ലഭ്യമാക്കാന്‍ ചെസ്‌റ്റ് പെയിന്‍ ക്ളിനിക്ക് ആരംഭിച്ചു.

കൂടാതെ സ്‌ട്രോക്ക് ചികിൽസാ ടീമിനേയും അത്യാഹിത വിഭാഗത്തോട് ഏകോപിപ്പിച്ചിട്ടുണ്ട്. സ്‌ട്രോക്ക് യൂണിറ്റും സ്‌ട്രോക്ക് കാത്ത്‌ലാബും പ്രവര്‍ത്തനസജ്‌ജമായി വരുന്നു. സീനിയര്‍ ഡോക്‌ടര്‍മാരുടെ സേവനം അത്യാഹിത വിഭാഗത്തില്‍ ഉറപ്പ് വരുത്തി. രോഗീ സൗഹൃദവും മികച്ച ചികിൽസയും ഉറപ്പുവരുത്തുകയാണ് ഈ യജ്‌ഞത്തിന് പിന്നിലെന്നും മന്ത്രി വ്യക്‌തമാക്കി.

ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കുന്നതിന് മേല്‍നോട്ട സമിതി, നടപ്പാക്കല്‍ സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളിലെ പ്രഗൽഭ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്‌ധ സമിതി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കകുന്നതിനാണ് നടപ്പാക്കല്‍ സമിതി. സമിതി ചൂണ്ടിക്കാട്ടിയ പോരായ്‌മകള്‍ പരിഹരിച്ചു. ജീവനക്കാരുടേയും ഉപകരണങ്ങളുടേയും കുറവ് നികത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Most Read: ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും അഴിമതി കേസ്; സിബിഐ റെയ്‌ഡ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE