ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം; പ്രതികരിച്ച് കുമ്മനം

By Desk Reporter, Malabar News
Kummanam-Rajasekharan

തിരുവനന്തപുരം: ബിജെപി-സിപിഎം ബന്ധമെന്ന ആരോപണത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് മറുപടിയുമായി നേമത്തെ എൻഡിഎ സ്‌ഥാനാർഥി കുമ്മനം രാജശേഖരൻ. ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം ആരും വിശ്വസിക്കില്ല. രാഹുലിന്റേത് കാപട്യമാണ് എന്നും കുമ്മനം ആരോപിച്ചു.

കേരളത്തിന്‌ പുറത്ത് രാഹുൽ ഗാന്ധി വോട്ട് പിടിക്കുന്നത് സിപിഎമ്മിനാണെന്നു പറഞ്ഞ കുമ്മനം നേമത്ത് രാഹുൽ വന്നാലും പ്രശ്‌നം ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.

രാഹുൽ ഗാന്ധിക്ക് കേരള രാഷ്‌ട്രീയം അറിയില്ലെന്ന് നേമത്തെ എൽഡിഎഫ് സ്‌ഥാനാർഥി വി ശിവൻകുട്ടിയും വിമര്‍ശിച്ചു. സിപിഎം-ബിജെപി ബന്ധം എന്ന രാഹുലിന്റെ ആരോപണം ഏശില്ലെന്നും അദ്ദേഹത്തിന്റെ നേമം സന്ദര്‍ശനം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.

Also Read:  ബിജെപി സ്‌ഥാനാർഥിക്ക് നേരെ തൃണമൂൽ ആക്രമണം; പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE