രാഹുലും പ്രിയങ്കയുമെങ്കിലും തെരുവില്‍ ഇറങ്ങിയതില്‍ സന്തോഷമുണ്ട്; പ്രശാന്ത് ഭൂഷണ്‍

By Syndicated , Malabar News
Prashanth bhushan_pegasus
Ajwa Travels

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തയ്യാറായതില്‍ പ്രതികരണവുമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. രാഹുലും പ്രിയങ്കയുമെങ്കിലും വിഷയത്തില്‍ തെരുവില്‍ ഇറങ്ങിയതില്‍ സന്തോഷമുണ്ട്. പൊലീസിന് അവരെ തടയാന്‍ അധികാരമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു

‘ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുലും പ്രിയങ്കയും തെരുവിലിറങ്ങിയതില്‍ സന്തോഷമുണ്ട്. പൊലീസിനെ അവരെ തടയാനും തള്ളിയിടാനും തടങ്കലില്‍വെക്കാനും ഒരു കാരണവുമില്ല’, അദ്ദേഹം ട്വീറ്റ് ചെയ്‌തു.

 

ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. പോലീസിന്റെ നടപടിയില്‍ പ്രധിഷേധം കനത്തതോടെ വിട്ടയക്കുകയായിരുന്നു.

Read also: രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌ത സംഭവം ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE