രാഹുൽ ഗാന്ധിയും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകർ; എ വിജയരാഘവൻ

By Staff Reporter, Malabar News
Malabar-News_A-Vijayaraghavan
Ajwa Travels

തിരുവനന്തപുരം: മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് രാഹുൽ ഗാന്ധിയുയും പ്രിയങ്ക ഗാന്ധിയുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. രാജ്യത്തെ വർഗീയ വൽക്കരിക്കാനുള്ള ബിജെപി ശ്രമത്തോട് ശക്‌തമായി പ്രതികരിക്കാൻ ഇവർക്ക് കഴിയുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.

ലോകത്ത് ഒരിടത്തും പെട്രോളിന് ഇത്രയധികം വിലയില്ല. പെട്രോളിന് ഇത്രയധികം വില വർധിച്ചിച്ചിട്ടും കോൺഗ്രസ്-യുഡിഎഫ് നേതാക്കൾ കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ബിജെപിയോടുള്ള മൃദുസമീപനത്തിന്റെ ഒരു തെളിവ് മാത്രമാണിത്.

രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഗുജറാത്തിലും രാജസ്‌ഥാനിലും ആരംഭിച്ചത് അമ്പലങ്ങളിൽ പോയി പൂജ അനുഷ്‌ഠിച്ചാണ്. ബിജെപിയുടെ അതേ ശൈലി തന്നെയാണ് അവർ സ്വീകരിക്കുന്നത്. ഹിന്ദുത്വ ചിഹ്‌നങ്ങളുടെ കാര്യത്തിൽ പ്രിയങ്ക ബിജെപിയോട് മൽസരിക്കുന്നത് നമ്മൾ കണ്ടതാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

Read Also: 74 താൽകാലിക ജീവനക്കാർക്ക് സ്‌ഥിര നിയമനം; ശുപാർശ മന്ത്രിസഭ അംഗീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE