74 താൽകാലിക ജീവനക്കാർക്ക് സ്‌ഥിര നിയമനം; ശുപാർശ മന്ത്രിസഭ അംഗീകരിച്ചു

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സാക്ഷരതാ മിഷനിലെ 74 ജീവനക്കാരെ സ്‌ഥിരപ്പെടുത്തി. സ്‌ഥിരപ്പെടുത്താൽ ശുപാർശക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെയാണ് കൂട്ടനിയമനം .നടത്തിയത്. പ്രോജക്‌ട് കോഓർഡിനേറ്റർ, ക്‌ളർക്ക്, പ്യൂൺ എന്നീ തസ്‌തികകളിൽ ഉള്ളവരെയാണ് സ്‌ഥിരപ്പെടുത്തിയത്. താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന സർക്കാർ നടപടിക്ക് രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിസഭയുടെ തീരുമാനം.

10 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവരെയാണ് സ്‌ഥിരപ്പെടുത്തിയത് എന്നാണ് സർക്കാർ പറയുന്നത്. കൂടാതെ, സാക്ഷരതാ മിഷനിൽ ഇപ്പോൾ സ്‌ഥിരപ്പെടുത്തിയ ജീവനക്കാരിൽ ചിലരെയെങ്കിലും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്‌ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നതാണ് എന്നും പിന്നീട് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് അത് സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

അതേസമയം, സാക്ഷരതാ മിഷനിലെ ഈ സ്‌ഥിരപ്പെടുത്തൽ സംബന്ധിച്ച് വലിയ പരാതികൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് സാക്ഷരതാ മിഷനിലെ ചില ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യവും അവരുടെ സേവന വേതന വ്യവസ്‌ഥകളിൽ പലതും പാലിക്കപ്പെടാതിരുന്ന സാഹചര്യവുമുണ്ട് എന്ന പരാതി നിലനിൽക്കുമ്പോഴാണ് ഭരണപരമായ ചുമതലകൾ വഹിക്കുന്ന 74 ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം.

താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ആരംഭിച്ചപ്പോൾ മുതൽ സാക്ഷരതാ മിഷനിലെ സ്‌ഥിരപ്പെടുത്തൽ സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നു വന്നത് എന്നതും ശ്രദ്ധേയമാണ്.

Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE