തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് കൊണ്ടാണ് ഇന്നലെ ചേരേണ്ട മന്ത്രിസഭാ യോഗം ഇന്നത്തേക്ക് മാറ്റിയത്. ബസ്, ടാക്‌സി, ഓട്ടോ നിരക്ക് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്‌ക്ക് വരുമെന്നാണ് സൂചന.
നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് കൊണ്ട് ഇന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. ഏറെക്കാലത്തിന് ശേഷം ഓൺലൈൻ ഒഴിവാക്കി നേരിട്ടായിരിക്കും മന്ത്രിസഭ യോഗം ചേരുന്നത്. അതേസമയം, പോലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം പ്രതിപക്ഷം ഏറ്റെടുത്തേക്കും.
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയിലാണ് പൊതുചർച്ചയിൽ ആഭ്യന്തര വകുപ്പിനെതിരായി ഉയർന്ന വിമർശനം മുഖ്യമന്ത്രി അംഗീകരിച്ചത്. പോലീസിൽ കുഴപ്പക്കാറുണ്ട്. ഇവരെ ശ്രദ്ധിക്കും. ഇവർക്കെതിരെ നടപടി എടുക്കും, വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ഫെബ്രുവരി 21ന് മുൻപ് സ്‌കൂളുകളിൽ ശുചീകരണം പൂർത്തിയാക്കും; മന്ത്രി