തിരുവനന്തപുരം: സംസ്‌ഥാനത്ത് 21ആം തീയതി മുതൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ അതിന് മുൻപായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി 21ആം തീയതി മുതൽ സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്. 19,20 തീയതികളിൽ സ്‌കൂളുകളിൽ വൃത്തിയാക്കലും, അണുനശീകരണവും നടത്തും.
കൂടാതെ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നാളെ ജില്ലാ കളക്‌ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. ഒപ്പം തന്നെ സ്‌കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങളിൽ സമൂഹമാകെ അണിചേരണമെന്നും, ഫർണിച്ചറുകൾക്ക് ക്ഷാമമുള്ള സ്‌കൂളുകളിൽ അവ എത്തിക്കാനും സ്‌കൂൾ ബസുകൾ സജ്‌ജമാക്കാനും ജനങ്ങളുടെ സഹായമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർക്കുന്ന ജില്ലാ കളക്‌ടർമാരുടെ യോഗം നാളെ വൈകുന്നേരം 4 മണിക്കാണ് നടക്കുക. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവരും പങ്കെടുക്കും.
Read also: ഒറ്റപ്പാലം കൊലപാതകം; ആഷിക്കിന്റെ മരണകാരണം നെഞ്ചിലേറ്റ നാല് കുത്തുകള്‍