പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം

ചീഫ് സെക്രട്ടറി സ്‌ഥാനത്തേക്ക്‌ ഡോ. കെ വേണുവിനാണ് സാധ്യത. പോലീസ് തലപ്പത്ത് കെ പത്‌മകുമാർ, ഷെയ്‌ക്ക് ദർവേസ്‌ സാഹിബ് എന്നിവരിൽ ഒരാളാകാനാണ് സാധ്യത.

By Trainee Reporter, Malabar News
cabinet meeting
Ajwa Travels

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ആരെന്നതിൽ അന്തിമ തീരുമാനം എടുക്കും. ചീഫ് സെക്രട്ടറി സ്‌ഥാനത്തേക്ക്‌ ഡോ. കെ വേണുവിനാണ് സാധ്യത. പോലീസ് തലപ്പത്ത് കെ പത്‌മകുമാർ, ഷെയ്‌ക്ക് ദർവേസ്‌ സാഹിബ് എന്നിവരിൽ ഒരാളാകാനാണ് സാധ്യത. ചീഫ് സെക്രട്ടറി വിപി ജോയിയും ഡിജിപി അനിൽ കാന്തും ഈ മാസത്തോടെ സർവീസിൽ നിന്ന് വിരമിക്കുകയാണ്.

ജൂൺ 30ന് ആണ് ചീഫ് സെക്രട്ടറി വിപി ജോയിയും ഡിജിപി അനിൽ കാന്തും സർവീസിൽ നിന്ന് വിരമിക്കുന്നത്. വിപി ജോയിക്ക് പിൻഗാമി ആഭ്യന്തര സെക്രട്ടറി വി വേണു ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ, അനിൽ കാന്തിന്റെ പിൻഗാമിയായി പോലീസ് തലപ്പത്ത് ആരാകും എത്തുകയെന്നതിൽ ആകാംഷ തുടരുകയാണ്. ഫയർഫോഴ്‌സ് മേധാവി ഷെയ്‌ക്ക് ദർവേസ്‌ സാഹിബും ജയിൽ മേധാവി കെ പത്‌മകുമാറുമാണ് സാധ്യതാ പട്ടികയിൽ മുൻനിരയിൽ ഉള്ളത്.

Most Read: സംസ്‌ഥാനത്ത്‌ ഇന്ന് അതിശക്‌തമായ മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE