കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനം; താക്കീത് നൽകി രാഹുൽ ഗാന്ധി

By Staff Reporter, Malabar News
rahul gandhi
രാഹുല്‍ ഗാന്ധി
Ajwa Travels

കോഴിക്കോട്: കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിനെതിരെ താക്കീതുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോഴിക്കോട് കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് രാഹുലിന്റെ നിർദ്ദേശം. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണമെന്ന് രാഹുൽ യോഗത്തിൽ ആവശ്യപ്പെട്ടു. മെറിറ്റ് ആണ് മുൻഗണനയെന്നും പരാതികൾ ഉണ്ടെങ്കിൽ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാൻ മടിക്കരുതെന്നും രാഹുൽ വ്യക്‌തമാക്കി.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാർ, മുതിർന്ന നേതാക്കൾ എന്നിവർ രാഹുൽ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്തു. വയനാട് ഡിസിസി അധ്യക്ഷന് എത്താൻ സാധിക്കാത്തതിനാൽ ഐസി ബാലകൃഷ്‌ണൻ, ടി സിദ്ദിഖ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും യോഗത്തിൽ പങ്കെടുത്തു.

വയനാട് ലോകസഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം സംഘടനയെ ശക്‌തിപ്പെടുത്തുന്നത് ഉൾപ്പടെ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്.

അതേസമയം കെപിസിസി പുന:സംഘടന ഒക്‌ടോബർ പത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. എട്ടിന് കെ സുധാകരനും വിഡി സതീശനും ഡെൽഹിക്ക് തിരിക്കും. ഒൻപത്, പത്ത് ദിവസങ്ങളിൽ ഹൈക്കമാൻ‍ഡുമായി ചർച്ച നടത്തും. എ-ഐ ഗ്രൂപ്പുകൾ നൽകിയ പേരുകൾ പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക.

Most Read: വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ്; തീരുമാനം ഉടനെന്ന് ആരോഗ്യ മന്ത്രാലയം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE